സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഉടനീളം അരങ്ങേരുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ.
സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം അരങ്ങേരുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരുപാട് നാളത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരക്കാരെ പറഞ്ഞ് മനസിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ നന്നായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വലിയ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശവും സമരക്കാര്‍ ലംഘിക്കുന്നു. ആളുകള്‍ കൂട്ടത്തോടെ സമരത്തിനെത്തുന്നു. ഇവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടും. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com