മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
Kerala

മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും മന്ത്രി പറഞ്ഞു.

News Desk

News Desk

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും മന്ത്രി പറഞ്ഞു.

നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ ഇടത് നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പളളിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ചിരുന്നു.

എന്നാല്‍ താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് മുല്ലപ്പള്ളി നല്‍കുന്ന വിശദീകരണം. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

Anweshanam
www.anweshanam.com