ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം: മന്ത്രി കെ കെ ശൈലജ

ആഘോഷങ്ങൾ കരുതലോടെ വേണം, കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു
ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വർഷത്തെ വരവേൽക്കുന്നത്. എന്നാൽ ആഘോഷങ്ങൾ കരുതലോടെ വേണം, കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

എല്ലാവർക്കും ആരോഗ്യമന്ത്രി ക്രിസ്മസ് പുതുവർഷാശംകൾ നേരുകയും ചെയ്തു.

പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകൾ നിലനിർത്തണമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകൾ വേണ്ട.

കേരളം മഹാമാരിക്കെതിരെ മികച്ച രീതിയിൽത്തന്നെ പൊരുതിയിട്ടുണ്ട്. മരണനിരക്ക് ഏറ്റവും കുറയ്ക്കാൻ കഴിഞ്ഞത് എല്ലാവരും ചേർന്നു നടത്തിയ പോരാട്ടം കൊണ്ടാണ്. എന്നാൽ മുൻകരുതലുകൾ മറന്നുപോകരുതെന്നും മന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com