
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് പി വി ആശയുടെ ബെഞ്ചാണ് ഒരാഴ്ചത്തേക്ക് നടപടി സ്റ്റേ ചെയ്തത്.
നിയമനങ്ങളിലെ സുതാര്യത കുറവും യോഗ്യതയില്ലാത്തവരെ നിയമിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നടപടി. ഇതു ചോദ്യം ചെയ്ത് പിഡബ്ല്യൂസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളെ കേള്‍ക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നായിരുന്നു പിഡബ്ല്യൂസിയുടെ വാദം.
യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്