ഗണേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വാര്‍ത്ത പുറത്തുവിടാതെ പൊലീസ്

കൂടുതല്‍ പരിശോധനകള്‍ക്കായി ഹാര്‍ഡ് ഡിസ്‌ക് ഹോസ്ദുര്‍ഗ് കോടതിക്കു കൈമാറിയെന്നാണ് വിവരം.
ഗണേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വാര്‍ത്ത പുറത്തുവിടാതെ പൊലീസ്

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഹാര്‍ഡ് ഡിസ്‌ക് ഹോസ്ദുര്‍ഗ് കോടതിക്കു കൈമാറിയെന്നാണ് വിവരം.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം പുനലൂര്‍ കോടതിയാണ് ഹാര്‍ഡ് ഡിസ്‌ക് കൈമാറിയത്. എന്നാല്‍ എംഎല്‍എ ഗണേഷ്‌കുമാറിന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം മതി തുടരന്വേഷണം എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാര്‍ത്ത മറച്ചു വയ്ക്കുകയായിരുന്നെന്നാണു വിവരം. അതേസമയം, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത കാര്യം ബേക്കല്‍ പൊലീസ് സമ്മതിച്ചു.

ഗണേഷ്‌കുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ്കുമാറിന്റെ കൊട്ടാരക്കരയിലെ വീട്ടിലുമായാണ് പരിശോധന നടന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com