സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നത് ആരംഭിച്ചു

രണ്ടു ഘട്ടമായാണ് സംസ്ഥാന ഹജ്ജ്‌ കമ്മറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകൾ സമർപ്പിക്കേണ്ടത്
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നത് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നത് ആരംഭിച്ചു. 2020 ഡിസംബര്‍ 10 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഹജ്ജ് യാത്രാ ചെലവ് വര്‍ദ്ധിക്കും . 375000 രൂപ മുതലായിരിക്കും ഏകദേശ യാത്രാ ചെലവ് വരികയെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു.

രണ്ടു ഘട്ടമായാണ് സംസ്ഥാന ഹജ്ജ്‌ കമ്മറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കണം. നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ രണ്ടാം ഘട്ടത്തിൽ വീണ്ടും അപേക്ഷയും, പാസ്പോര്‍ട്ടുൾപ്പെടെയുള്ള രേഖകളും സമർപ്പിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും അപേക്ഷാസൗകര്യം ലഭ്യമാണ്. 2021 ലെ ഹജ്ജ് സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍നടപടികൾ കൈക്കൊള്ളുക.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശങ്ങളും ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ 2021 ലെ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റുകൾ കുറക്കാൻ സാധ്യതയുള്ളതായും സൂചനയുണ്ട്.

Related Stories

Anweshanam
www.anweshanam.com