ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്കിങ് സന്ദര്‍ശകര്‍ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് ദർശനമനുവദിക്കും

മുടങ്ങിക്കിടക്കുന്ന ഉദയാസ്‍തമന പൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകള്‍ ഏകാദശിക്ക് ശേഷം ആരംഭിക്കും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്കിങ് സന്ദര്‍ശകര്‍ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് ദർശനമനുവദിക്കും

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരമുള്ള സന്ദര്‍ശകര്‍ ഇല്ലാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ദര്‍ശനമനുവദിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനം. ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോല്‍സവം ചടങ്ങ് മാത്രമാക്കി നടത്താനും തീരുമാനമായി.

ചെമ്പൈ പുരസ്‍കാര ജേതാവിന്‍റെ സംഗീത കച്ചേരി ഏകാദശി നാളില്‍ നടത്തും. മുടങ്ങിക്കിടക്കുന്ന ഉദയാസ്‍തമന പൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകള്‍ ഏകാദശിക്ക് ശേഷം ആരംഭിക്കും. ദേവസ്വം മീറ്റിങ് ഹാളുകളുടെയും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‍ ബുക്കിങ് ഉടന്‍ പ്രാബല്യത്തില്‍ വരും.

Related Stories

Anweshanam
www.anweshanam.com