ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും

രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ചാണ് വിവാഹം നടത്തുക.

By News Desk

Published on :

തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. പത്ത് വിവാഹമാണ് ഇന്ന് നടക്കുക. ഇന്നലെ വിവാഹങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിങ് ഉണ്ടായിരുന്നില്ല. രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ചാണ് വിവാഹം നടത്തുക. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം ഏര്‍പ്പെടുത്തിയ നിബന്ധനകളും കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അറിയിച്ചു.

Anweshanam
www.anweshanam.com