ഗുരുവായൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി

വീട്ടില്‍ നിന്നാണ് അര്‍ജുനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ്
ഗുരുവായൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി

തൃശ്ശൂര്‍: ഗുരുവായൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി. പാലുവായി സ്വദേശി അര്‍ജുനിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നാണ് അര്‍ജുനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടങ്ങി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com