ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍

മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്തു
ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഗ​ണ്‍​മാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്തു. അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ഗണ്‍മാനോട് സമ്ബര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച്‌ മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1419 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 2129 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com