യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി
Kerala

യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി

തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം മുതലാണ് എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെ കാണാതായത്.

By News Desk

Published on :

തിരുവനന്തപുരം: യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം മുതലാണ് എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെ കാണാതായത്. വ്യാഴാഴ്ച മുതല്‍ ജയ്ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വട്ടിയൂര്‍ക്കാവില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്‌ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരമണലിലെ കുടുംബവീട്ടിലേക്ക് മാറ്റിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം, ഇദ്ദേഹത്തെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതാകാമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. സ്വര്‍ണം പിടിച്ചെടുത്ത ദിവസം അടക്കം നിരവധി തവണ സ്വപ്ന ജയഘോഷിനെ വിളിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

Anweshanam
www.anweshanam.com