ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ പോളിയോ ന​ല്‍​കി​ല്ല ; മാ​ര്‍​ഗ​നി​ര്‍​ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക്ക് നെ​ഗ​റ്റീ​വാ​യി നാ​ല് ആ​ഴ്ച​ക്കു​ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു
ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ പോളിയോ ന​ല്‍​കി​ല്ല ; മാ​ര്‍​ഗ​നി​ര്‍​ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പ​ള്‍​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മാ​യി. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് മേ​ഖ​ല​യി​ല്‍ പ​ള്‍​സ് പോ​ളി​യോ വാക്‌സിന്‍ വിതരണം ഉടന്‍ നടത്തില്ലെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക്ക് നെ​ഗ​റ്റീ​വാ​യി നാ​ല് ആ​ഴ്ച​ക്കു​ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് നീ​രി​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്രം പോ​ളി​യോ മ​രു​ന്ന് ന​ല്‍​കി​യാ​ല്‍ മ​തി. കോ​വിഡ് പൊസിറ്റിവ് ആയ ആളുകളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിനു ശേഷം തുള്ളി മരുന്ന് നല്‍കാമെന്നുമാണ് നിര്‍ദേശം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com