ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നു; പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രിയുടെ കത്ത്

2015- 16 സാ​ന്പ​ത്തി​ക​വ​ര്‍​ഷം അ​ടി​സ്ഥാ​ന​മാ​ക്കി അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്കു വി​ഹി​തം ന​ല്‍​കു​മെ​ന്ന് ജി​എ​സ്ടി (കോ​ന്പ​ന്‍​സേ​ഷ​ന്‍ ആ​ക്‌ട്) 2017 വ​ഴി ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു
ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നു; പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രിയുടെ കത്ത്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം മു​ട​ങ്ങു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

2015- 16 സാ​ന്പ​ത്തി​ക​വ​ര്‍​ഷം അ​ടി​സ്ഥാ​ന​മാ​ക്കി അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്കു വി​ഹി​തം ന​ല്‍​കു​മെ​ന്ന് ജി​എ​സ്ടി (കോ​ന്പ​ന്‍​സേ​ഷ​ന്‍ ആ​ക്‌ട്) 2017 വ​ഴി ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഈ ​വി​ഹി​തം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​പ്ര​കാ​രം ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ കേ​ര​ള​ത്തി​ന് 7000 കോ​ടി കി​ട്ടാ​നു​ണ്ടെ​ന്ന് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ​യി​ടെ ന​ട​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഈ​യി​ന​ത്തി​ല്‍ വ​ന്ന ന​ഷ്ട​ത്തെ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ന്ന ദൈ​വി​ക നി​യോ​ഗ​മാ​യി വേ​ര്‍​തി​രി​ച്ചു കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് ദു:​ഖ​ക​ര​മാ​ണ്.

കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തെ മു​ന്നി​ല്‍ നി​ന്നു ന​യി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ഭീ​മ​മാ​യ സാ​ന്പ​ത്തി​ക​ന​ഷ്ടം കേ​ന്ദ്രം കാ​ണ​ണം. ജി​എ​സ്ടി നി​ല​വി​ല്‍ വ​രു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഈ ​ന​ഷ്ട​പ​രി​ഹാ​ര​വി​ഹി​തം ഉ​റ​പ്പു ന​ല്‍​കി​യ​താ​ണെ​ന്നും ക​ത്തി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​യി കേ​ന്ദ്രം ഓ​ഗ​സ്റ്റ് 30ന് ​മു​ന്നോ​ട്ടു വെ​ച്ച ര​ണ്ടി​ന ക​ട​മെ​ടു​ക്ക​ല്‍ നി​ര്‍​ദേ​ശം തീ​ര്‍​ത്തും ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​വു​മാ​ണ്. പു​തി​യ നി​ര്‍​ദേ​ശ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com