പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പരിശോധന കി​റ്റു​ക​ള്‍ ന​ല്‍​കും
Kerala

പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പരിശോധന കി​റ്റു​ക​ള്‍ ന​ല്‍​കും

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂനാറ്റ് കി​റ്റു​ക​ള്‍ സം​സ്ഥാ​നം ന​ല്‍​കും

Sreehari

തി​രു​വ​ന​ന്ത​പു​രം: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂനാറ്റ് കി​റ്റു​ക​ള്‍ സം​സ്ഥാ​നം ന​ല്‍​കും. പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂ​നാ​റ്റ് കി​റ്റു​ക​ള്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​താ​ത് എം​ബ​സി​ക​ളു​ടെ അ​നു​വാ​ദം ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ യു​എ​ഇ, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സൗ​ദി, കു​വൈ​ത്ത്, ബ​ഹ​റി​ന്‍, ഒ​മാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 2,79,657 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്നത്. 1172 പേര്‍ക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 669 പേര്‍ വിദേശരാജ്യത്ത് നിന്നും 503 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com