ഓ​ഫീ​സു​ക​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്ക​ണമെന്ന് തെ​ര​ഞ്ഞെ​ടുപ്പ് ക​മ്മി​ഷ​ന്‍

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​തെ അ​വ​ധി അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്
ഓ​ഫീ​സു​ക​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്ക​ണമെന്ന് തെ​ര​ഞ്ഞെ​ടുപ്പ് ക​മ്മി​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ളി​ന്‍​മേ​ലു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍, പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ക്ക​ല്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തി​നാ​ലാ​ണി​ത്. ക​ള​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഓ​ഫീ​സു​ക​ളും വ​രാ​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഓ​ഫീ​സു​ക​ളും എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​തെ അ​വ​ധി അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam
www.anweshanam.com