
തിരുവനന്തപുരം; കെഎസ്ആര്‍ടിസിലെ ജനുവരി ശമ്ബള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.
കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നേരിട്ട പരസ്യങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പരസ്യങ്ങള്‍ സ്വീകരിക്കുകവഴി കെ.എസ്.ആര്.ടി.സിക്കും പരസ്യ ഉടമയ്ക്കും ലാഭം നേടാനാകുമെന്നാണ് വിലയിരുത്തല്‍. പി.ആര്.ഡി. മുഖേനയാണ് സര്‍ക്കര്‍ പരസ്യങ്ങള്‍ സ്വീകരിക്കുന്നത്. നിലവില്‍ 1000 ബസുകളില്‍ നിന്നായി ഒരുമാസക്കാലയളവില്‍ 1.21 കോടിയുടെ കരാറിലാണ് പി.ആര്.ഡി.ഏര്‍പ്പെട്ടിരിക്കുന്നത്.
കെ.എസ്.ആര്.ടി.സിയില്‍ ഇനി മുതല്‍ പുറമെനിന്ന് പരസ്യം സ്വീകരിക്കുകയില്ല. കോവിഡിനു ശേഷം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ മുന്‍പുണ്ടായിരുന്ന ഏജന്‍സികള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പരസ്യങ്ങളില്‍ നിന്ന് ഏജന്‍സികളെ ഒഴിവാക്കി നേരിട്ട് ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.