
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത മൂന്ന് വർഷത്തിനകം പരിഷ്കരണ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ ശ്രമം. കെഎസ്ആർടിസിക്ക് സർക്കാരിലുള്ള അമിത ആശ്രയത്വം കുറച്ചു കൊണ്ടു വരികയാണ് പരിഷ്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി ജീവനക്കാരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 ബൃഹദ്പദ്ധതി നടപ്പാക്കും. നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്കുന്ന 1,500 മുതല്‍ 1,700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ അര്‍ഹമായ ശമ്ബളപരിഷ്ക്കരണം 2021 ജൂണ്‍ മുതല്‍ പ്രാബല്യത്തിലാകും. കെഎസ്ആര്‍ടിസിയില്‍ 2016 ജൂലൈ ഒന്നു മുതലുള്ള ഒന്‍പത് ഗഡു ഡിഎ കുടിശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ചില്‍ നല്‍കും.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ പത്തു ശതമാനമെങ്കിലും സ്ഥാനക്കയറ്റം വഴി നികത്തുന്ന കാര്യം പരിഗണിക്കും. ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്കയിലേക്കു പരിഗണിക്കും. ജീവനക്കാരുടെ ശന്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുതിനുള്ള ഇനത്തില്‍ 2016 മുതല്‍ കുടിശിഖയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്തു വര്‍ഷത്തിലധികം സര്‍വീസുള്ള അര്‍ഹതയുള്ളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടം ഘട്ടമായി പുതുതായി രൂപീകരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താത്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത മൂന്ന് വർഷത്തിനകം പരിഷ്കരണ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ ശ്രമം. കെഎസ്ആർടിസിക്ക് സർക്കാരിലുള്ള അമിത ആശ്രയത്വം കുറച്ചു കൊണ്ടു വരികയാണ് പരിഷ്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി ജീവനക്കാരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 ബൃഹദ്പദ്ധതി നടപ്പാക്കും. നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്കുന്ന 1,500 മുതല്‍ 1,700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ അര്‍ഹമായ ശമ്ബളപരിഷ്ക്കരണം 2021 ജൂണ്‍ മുതല്‍ പ്രാബല്യത്തിലാകും. കെഎസ്ആര്‍ടിസിയില്‍ 2016 ജൂലൈ ഒന്നു മുതലുള്ള ഒന്‍പത് ഗഡു ഡിഎ കുടിശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ചില്‍ നല്‍കും.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ പത്തു ശതമാനമെങ്കിലും സ്ഥാനക്കയറ്റം വഴി നികത്തുന്ന കാര്യം പരിഗണിക്കും. ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്കയിലേക്കു പരിഗണിക്കും. ജീവനക്കാരുടെ ശന്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുതിനുള്ള ഇനത്തില്‍ 2016 മുതല്‍ കുടിശിഖയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്തു വര്‍ഷത്തിലധികം സര്‍വീസുള്ള അര്‍ഹതയുള്ളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടം ഘട്ടമായി പുതുതായി രൂപീകരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താത്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.