കോ​വി​ഡ് ഭീ​തി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കി സർക്കാർ
Kerala

കോ​വി​ഡ് ഭീ​തി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കി സർക്കാർ

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോ​വി​ഡ് 19 ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വാതന്ത്ര്യദിനാഘോഷം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് 10 മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. പോ​ലീ​സു​കാ​രി​ല്‍ മി​ക്ക​വ​രും നി​ല​വി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ന്ത്രി​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ലാ​യി​രി​ക്കും ആ​ഘോ​ഷം ന​ട​ക്കു​ക.

Anweshanam
www.anweshanam.com