സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യുന്നതിനു​ള്ള നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

നി​ല​വി​ലെ പോ​ലീ​സ് നി​യ​മ​ത്തി​ല്‍ 118എ ​എ​ന്ന വ​കു​പ്പു കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ഭേ​ദ​ഗ​തി
സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യുന്നതിനു​ള്ള നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍​ക്കു കൂ​ടി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അം​ഗീ​ക​രി​ച്ചു. നി​ല​വി​ലെ പോ​ലീ​സ് നി​യ​മ​ത്തി​ല്‍ 118എ ​എ​ന്ന വ​കു​പ്പു കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ഭേ​ദ​ഗ​തി. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.

ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നോ ഉ​ദ്ദേ​ശി​ച്ച്‌ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യ ഉ​പാ​ധി​ക​ളി​ലൂ​ടെ ഉ​ള്ള​ട​ക്കം നി​ര്‍​മ്മി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​താ​ണ് വ​കു​പ്പ്. ഇ​ത്ത​ര​ക്കാ​രെ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നും നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ വി​ധി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യാ​ണു വ​കു​പ്പി​ലു​ള്ള​ത്.

യൂ ട്യൂബർ വിജയ് പി. നായർക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചർച്ചയായത്.

അതേസമയം, സൈബർ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള നിയമ ഭേദഗതിയോടെ എല്ലാ തരം മാധ്യമങ്ങളും നിയമത്തിൻ്റെ പരിധിയിലായേക്കും. മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിൽ മാധ്യമത്തിനും ഉന്നയിക്കുന്ന വ്യക്തിക്കെതിരെയും കേസെടുക്കാൻ അവസരം ലഭിച്ചേക്കും.

Related Stories

Anweshanam
www.anweshanam.com