അടച്ചു പൂട്ടിയ ജാതി ഗേറ്റ് സര്‍ക്കാര്‍ പൊളിച്ചു മാറ്റണം; കേരള ഭീം ആര്‍മി

ഗേറ്റ് തുറന്നുകൊടുക്കണം എന്ന് കളക്ടറിന്റെ ഉത്തരവ് നിലനിൽക്കെയാണ് മലങ്കര ഹാരിസൺ ഗേറ്റ് അടച്ചിട്ടിരിക്കുന്നത്.
അടച്ചു പൂട്ടിയ ജാതി ഗേറ്റ് സര്‍ക്കാര്‍ പൊളിച്ചു മാറ്റണം; കേരള ഭീം ആര്‍മി

ഇടുക്കി: നാല്‍പ്പതോളം ദളിത് കുടുംബങ്ങളെ അടച്ചു പൂട്ടിയ ജാതി ഗേറ്റ് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ഭീം ആര്‍മിക്കത് ചെയ്യേണ്ടി വരുമെന്ന് പ്രവര്‍ത്തകര്‍.

മുട്ടം, ഇല്ലിയാരി തോണിക്കുഴി ഭാഗത്ത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്നിടത്തേക്കുള്ള റോഡിനു കുറുകെ മലങ്കര എസ്റ്റേറ്റ് സ്ഥാപിച്ചിരിക്കുന്ന ജാതി ഗേറ്റ് കേരള ഭീം ആര്‍മി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാൽപ്പതോളം_ദളിത്_കുടുംബങ്ങളെ_അടച്ചു_പൂട്ടിയ_ജാതി_ഗേറ്റ്_സർക്കാർ_പൊളിച്ചുമാറ്റിയില്ലെങ്കിൽ_ഭീം ആർമിക്കത് ചെയ്യേണ്ടി വരും.

മുട്ടം, ഇല്ലിയാരി തോണിക്കുഴി ഭാഗത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ‌ താമസിക്കുന്നിടത്തേക്കുള്ള റോഡിനു കുറുകെ മലങ്കര എസ്‌റ്റേറ്റ് സ്ഥാപിച്ചിരിക്കുന്ന ജാതി ഗേറ്റ്‌ കേരള ഭീം ആർമി പ്രവർത്തകർ സന്ദർശിച്ചു. ഗേറ്റ് തുറന്നുകൊടുക്കണം എന്ന് കളക്ടറിന്റെ ഉത്തരവ് നിലനിൽക്കെയാണ് മലങ്കര ഹാരിസൺ ഗേറ്റ് അടച്ചിട്ടിരിക്കുന്നത്. കുട്ടികളും, പ്രായമായവരും സ്ത്രീകളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കിടപ്പിലായ രോഗികളെ എടുത്തുകൊണ്ടാണ് മതിൽ കടന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നത്‌.

ദശകങ്ങളായി ഭൂമിയിൽ അധ്വാനിച്ച് എസ്റ്റേറ്റുകളെ സമ്പന്നമാക്കിയ ദളിത് കുടുംബങ്ങളെ വാസസ്ഥലത്തുനിന്നു ഒഴിപ്പിച്ച് സർക്കാർ നൽകിയ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢനീക്കം തന്നെയാണ് ഇതിന് പിന്നിൽ. അത് പരാജയപ്പെടുത്തേണ്ടതുണ്ട്...ജാതി ഗേറ്റ് പൊളിച്ച് മാറ്റപ്പെടേണ്ടതുണ്ട്...സർക്കാർ അതിന് തയ്യാറായില്ലെങ്കിൽ അത് ഭീം ആർമി പ്രവർത്തകർ ചെയ്യും...

ജയ് ഭീം, ജയ് ഭീം ആർമി, ജയ് എ എസ് പി

#Smash_Cast_Gate #ജാതിഗേറ്റ് #നാൽപ്പതോളം_ദളിത്_കുടുംബങ്ങളെ_അടച്ചു_പൂട്ടിയ_ജാതി_ഗേറ്റ്_സർക്കാർ_പൊളിച്ചുമാറ്റിയില്ലെങ്കിൽ_...

Posted by BHIM ARMY Kerala on Monday, October 5, 2020

Related Stories

Anweshanam
www.anweshanam.com