യൂട്യൂബറെ കൈയ്യേറ്റം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് മെന്‍സ് റൈറ്റ് അസോസിയേഷന്‍ സംഘടനയും കോടതിയിലെത്തിയിരുന്നു.
യൂട്യൂബറെ കൈയ്യേറ്റം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: യൂട്യൂബറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വീഡിയോകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കൈയേറ്റം ചെയ്തിരുന്നു.

അതിക്രമിച്ചു കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറില്‍ ഊന്നിയായിരുന്നു വാദം. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് മെന്‍സ് റൈറ്റ് അസോസിയേഷന്‍ സംഘടനയും കോടതിയിലെത്തിയിരുന്നു. വാദം കേട്ട കോടതി കേസ് മറ്റന്നാളത്തേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com