സര്‍ക്കാര്‍ സിബിഐയെ തടയുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാര്‍ അധാര്‍മികമായ തീരുമാനമാണ് എടുക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ സിബിഐയെ തടയുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ അധാര്‍മികമായ തീരുമാനമാണ് എടുക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തിരുമാനം. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി കേസുകള്‍ കേന്ദ്ര അന്വേഷിക്കണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്'. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുകയാണ്. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com