നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

അടുത്തമാസം നാലിനാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുക.
നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അടുത്തമാസം നാലിനാണ് പ്രോസിക്യൂട്ടറെ നിയമിക്കുക. ഇന്നലെയാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

സുപ്രിം കോടതി കോടതിമാറ്റ ഹര്‍ജി തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ സ്ഥാനം അഡ്വ. സുരേശന്‍ രാജിവെച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും, സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com