
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വ വി എന്‍ അനില്‍കുമാര്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. നേരത്തെ കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ എ സുരേശന് രാജിവച്ചിരുന്നു.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന് രാജിവെച്ചത്. പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച കോടതിക്ക് കൈമാറും.നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.