കോവിഡ് ഒരു മാരത്തോണ്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല; ചെന്നിത്തല
Kerala

കോവിഡ് ഒരു മാരത്തോണ്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല; ചെന്നിത്തല

മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിന് ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന്.

News Desk

News Desk

തിരുവനന്തപുരം: മുഖ്യമന്ത്രി മുൻകയ്യെടുത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനം വാര്‍ത്താ സമ്മേളനങ്ങളിൽ മാത്രമാണെന്ന് ചെന്നിത്തല. കോവിഡ് എന്നാൽ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. ഓടി തീര്‍ന്നപ്പോൾ കഴിഞ്ഞപ്പോൾ ജയിച്ചേ എന്ന് ആർത്തു വിളിച്ചു. അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാരിനെ പിആര്‍ മഹാമാരി ബാധിച്ചു. കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുകഴ്ത്തുമ്പോൾ ചുമന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു തിരിച്ച് പറയുമ്പോൾ സൈബർ ആക്രമണം നടത്തുന്നു, ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ഇത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിന് ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com