എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നടത്തുക.
എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നടത്തുക. കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനല്‍കാന്‍ ശീമാട്ടി തയാറായിരുന്നില്ല. തുടര്‍ന്ന് മെട്രോയുടെ നിര്‍മാണം മുടങ്ങിയിരുന്നു. പിന്നീട് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത്. ഭൂമിക്കായി അധിക തുകയാണ് കരാര്‍ പ്രകാരം നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. 2016ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന്റെ അനുമതിയോടെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ രാജമാണിക്യം കെ എസ് ഐ ടി ഐ എല്‍ എംഡിയാണ്.

Related Stories

Anweshanam
www.anweshanam.com