എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍

അന്‍പത് അപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ് സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍. സിപിഎം, എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാനാണ് നീക്കം.

ഇത് സംബന്ധിച്ച് അന്‍പത് അപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊതുമുതൽ നശിപ്പിച്ച കേസുകളാണ് ഇവയില്‍ ഏറിയ പങ്കും. ഇതടക്കം 150 കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ് സി പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്‍റെ പേരില്‍ എംഎല്‍എമാര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ നീക്കത്തെ രൂക്ഷമായി വിമര്‌‍ശിച്ച കോടതി പ്രതികളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com