കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ചരക്ക് വാഹനമെത്തി; സംഘര്‍ഷം

ഇതര സംസ്ഥാനത്ത് നിന്ന് കന്നുകാലികളുമായി എത്തിയ ലോറിയാണ് ബ്രേക്ക് ടൗണ്‍ ആയത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ പത്തോളം പേരുണ്ടായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ചരക്ക് വാഹനമെത്തി; സംഘര്‍ഷം

കൊല്ലം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഹരിയാനയില്‍ നിന്ന് ചരക്ക് വാഹനം എത്തി. വാഹനം ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന പത്തോളം പേര്‍ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതെതുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും പൊലീസുമെത്തി, പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ലോറിയിലെത്തിയവരെ ക്വാറന്റൈയിനിലാക്കി. ഇതര സംസ്ഥാനത്ത് നിന്ന് കന്നുകാലികളുമായി എത്തിയ ലോറിയാണ് ബ്രേക്ക് ടൗണ്‍ ആയത്.

(ചിത്രം: മീഡിയാ വണ്‍)

Related Stories

Anweshanam അന്വേഷണം
www.anweshanam.com