
ആലപ്പുഴ: തന്നെ ഏല്‍പ്പിച്ച സ്വര്‍ണം മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചുവെന്ന് മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബൈയില്‍ നിന്ന് എത്തിയപ്പോള്‍ തന്റെ കൈവശം ഹനീഫ എന്ന് വ്യക്തി ഒരു പൊതി നല്‍കിയെന്നും സ്വര്‍ണം ആണെന്ന് മനസിലാക്കിയതോടെ ഈ പൊതി മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ നേരത്തെ പരിചയമുണ്ട്. കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ പിന്തുടര്ന്നിരുന്നു. ആദ്യം സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഇവര്‍ വീട്ടില്‍ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതുകൊണ്ടാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു പറഞ്ഞു.