സ്വര്‍ണക്കടത്ത്: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.
സ്വര്‍ണക്കടത്ത്: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സ്വപ്നയുടെ വാദം. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.

എന്നാല്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകളുണ്ടെന്നും പ്രതിയെ പുറത്ത് വിടുന്നത് തുടര്‍ അന്വേഷണത്തിനെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. അതേസമയം കേസില്‍ സന്ദീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Related Stories

Anweshanam
www.anweshanam.com