സ്വര്‍ണക്കടത്ത് കേസ് ഉന്നതരിലേക്ക് അടുക്കുകയാണെന്ന് കസ്റ്റംസ്

കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കാനാവില്ല.
സ്വര്‍ണക്കടത്ത് കേസ് ഉന്നതരിലേക്ക് അടുക്കുകയാണെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കാനാവില്ലെന്ന് കസ്റ്റംസ് അറിയിച്ചു.

‘അധികാര കേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് സ്വപ്ന. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്’, കസ്റ്റംസ് പറഞ്ഞു.

സമൂഹത്തില്‍ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ, പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com