സ്വര്‍ണക്കടത്ത്; റബിന്‍സിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം അയച്ചത് റബിന്‍സും, ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്ന് എന്‍ഐഎ യുടെ കണ്ടെത്തല്‍
സ്വര്‍ണക്കടത്ത്; റബിന്‍സിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. 2013 ലും 2014 ലും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തി. ജൂലൈയില്‍ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നെന്നും എന്‍ഐഐ കോടതിയില്‍ വ്യക്തമാക്കി.

ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ ഇന്നലെ പിടികൂടിയത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്‍ര്‍പോളിന്റെ സഹായം തേടിയിരുന്നു. നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം അയച്ചത് റബിന്‍സും, ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്ന് എന്‍ഐഎ യുടെ കണ്ടെത്തല്‍

Related Stories

Anweshanam
www.anweshanam.com