കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്

രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്.

By News Desk

Published on :

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുന്നു. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് ഇന്ന് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടു പോകാൻ ശ്രമിക്കുന്നത്. വിപുലമായ ഒരു ശൃംഖല തന്നെ സ്വർണക്കടത്തിന് പിന്നിലുണ്ടെന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Anweshanam
www.anweshanam.com