സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ്

എറണാകുളം സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. കേസില്‍ ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

അതേസമയം, യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇവര്‍ നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. സ്വപ്‌നയുടെയും സരിതിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പാര്‍ട്ടിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് അടുത്തമാസം രണ്ടിലേക്ക് മാറ്റിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com