സ്വ​ര്‍​ണ​ക്ക​ട​ത്തു​ കേ​സ്: വി ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം

മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ശേ​ഷം ന​യ​ത​ന്ത്ര​റൂ​ട്ടി​ല്‍ ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​ച്ചെ​ന്നും സി​പി​എം ആ​രോ​പി​ച്ചു
സ്വ​ര്‍​ണ​ക്ക​ട​ത്തു​ കേ​സ്: വി ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യാ​ണെ​ന്ന് ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ര്‍ ജൂ​ലൈ​യി​ല്‍ ത​ന്നെ വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രാ​ല​യം പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​തോ​ടെ മു​ര​ളി​ധ​ര​ന് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് സി​പി​എം പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്. അ​നി​ല്‍ ന​മ്ബ്യാ​രെ ചോ​ദ്യം ചെ​യ്ത​തി​ന് തു​ട​ര്‍​ച്ച ഉ​ണ്ടാ​യെ​ങ്കി​ല്‍ മു​ര​ളീ​ധ​ര​നി​ലേ​ക്ക് എ​ത്തു​മാ​യി​രു​ന്നു.

മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ശേ​ഷം ന​യ​ത​ന്ത്ര​റൂ​ട്ടി​ല്‍ ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​ച്ചെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. മു​ര​ളീ​ധ​ര​ന്‍ രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പു​റ​ത്താ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണം. മു​ര​ളീ​ധ​ര​ന്‍ മ​ന്ത്രി​യാ​യ​തി​നു ശേ​ഷം ന​യ​ത​ന്ത്ര റൂ​ട്ടി​ലെ ക​ള്ള​ക്ക​ട​ത്ത് സ്ഥി​ര സം​ഭ​വ​മാ​യി​രി​ക്കു​ന്നു. രാ​ജ്യ​ദ്രോ​ഹ കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട കേ​സി​ല്‍ സ​ത്യം പു​റ​ത്തു വ​രു​ന്ന​തി​ന് മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണം.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ യുഡി​എ​ഫ് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​വ​ര്‍ പു​ല​ര്‍​ത്തു​ന്ന കു​റ്റ​ക​ര​മാ​യ നി​ശ​ബ്ദ​ത യു​ഡ്‌എ​ഫ്-​ബി​ജെ​പി ബാ​ന്ധ​വ​ത്തി​ന്‍റെ ഭാ​ഗമാണ്.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നതും തിരിച്ചറിയണമെന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com