സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മെ​ന്ന് എ​ന്‍​ഐ​എ

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​തു​വ​രെ പ​ത്ത് പേ​രെ അ​റ​സ്റ്റു ചെ​യ്തു
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മെ​ന്ന് എ​ന്‍​ഐ​എ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ. നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ കി​ട്ടി​യെ​ന്ന് എ​ന്‍​ഐ​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​തു​വ​രെ പ​ത്ത് പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ല്‍ ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദാ​ലി ഇ​ബ്രാ​ഹി​മി​ന് അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ പ്ര​തി​യാ​ണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇന്ന് അറസ്റ്റിലായവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച്‌ റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച്‌ വിതരണം ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ട്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്‍​ഐ​എ പി​ടി​ച്ചെ​ടു​ത്തു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ കെ.​ടി. റ​മീ​സി​ല്‍​നി​ന്നാ​ണ് മു​ഹ​മ്മ​ദാ​ലിയെ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്. റ​മീ​സി​ല്‍​നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് മു​ഹ​മ്മ​ദാ​ലി​യാ​ണെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ റി​പ്പോ​ര്‍​ട്ട്.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധം തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കു​ന്ന സൂ​ച​ന. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​എ​പി​എ ഉ​ന്ന​യി​ക്കാ​ന്‍ എ​ന്ത് തെ​ളി​വാ​ണ് ഉ​ള്ള​തെ​ന്ന് കോ​ട​തി നേ​ര​ത്തെ എ​ന്‍​ഐ​എ​യോ​ട് ചോ​ദി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​ഐ​എ​യ്ക്ക് തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com