സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

യുഎപിഎ ചുമത്തിയ കേസിലാണ് ജാമ്യം
സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തിയ കേസിലാണ് ജാമ്യം. മുഹമ്മദ് ഷാഫി, കെടി ഷറഫുദീന്‍, മുഹമ്മദലി തുടങ്ങിയവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. കേസിൽ ഉൾപെട്ടിരിക്കുന്ന എല്ലാ പ്രതികൾക്കും എതിരെ യുഎപിഎ നിൽക്കുമെന്നും, പക്ഷെ രാജ്യാന്തര ബന്ധം അന്വേഷിക്കാനായി കൂടുതൽ സമയം ആവശ്യമാണെന്നും എൻഐഎ വാദിച്ചു. എന്നാൽ ജാമ്യം നൽകിയിരിക്കുന്നവർ സ്വര്ണക്കടത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ല എന്നാണ് കോടതി അറിയിച്ചത്.

സെയ്തലവി, അബ്ദു പിടി, ഹംജദ് അലി, അബ്ദുള്‍ ഹമീദ, ജിഫ്‌സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഓരോ പ്രതിയും പത്ത് ലക്ഷം രൂപയോ തത്തുല്യമായ ബോണ്ടോ, പാസ്‌പോര്‍ട്ടും കെട്ടിവെക്കണം. കൂടാതെ പ്രതികള്‍ സംസ്ഥാനം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ ഉണ്ട്.

അതെ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് കോടതി 23 വരെ തടഞ്ഞു. മാധ്യമസമ്മര്‍ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചിപ്പിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ആണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com