സ്വപ്ന സുരേഷിൻറെ മൊഴി ചോർന്ന സംഭവം:ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം

എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.
സ്വപ്ന സുരേഷിൻറെ മൊഴി ചോർന്ന സംഭവം:ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം .

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

മൊഴി ചോര്‍ന്നതിനെതിരെ സ്വപ്ന നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ അറിയിക്കണം.

മൂന്നു മാസം കൂടുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കസ്റ്റംസ് കമ്മിഷണറോട് കോടതി നിര്‍ദ്ദേശിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com