
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസില്‍ എം ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.
also read എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കസ്റ്റസി കാലാവധി പൂര്‍ത്തിയാക്കി കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിനെ സംബന്ധിച്ചുള്ള തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.