സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നല്‍കണമെന്നാണ് സന്ദീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും. അതേസമയം, എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Related Stories

Anweshanam
www.anweshanam.com