സ്വര്‍ണക്കടത്ത് കേസ്: റോബിന്‍സനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ജയിലില്‍ എത്തിയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക.
സ്വര്‍ണക്കടത്ത് കേസ്: റോബിന്‍സനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റോബിന്‍സനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആണ് റോബിന്‍സണ്‍. ജയിലില്‍ എത്തിയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക. റോബിന്‍സനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കഴിഞ്ഞദിവസം കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക. രാജ്യദ്രോഹത്തിന് തെളിവില്ലെന്നും കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ എന്നും സന്ദീപ് നയര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

യുഎപിഎ വകുപ്പ് പ്രകാരമുള്ള ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാലാവധി അവസാനിക്കാന്‍ ഒരുമാസം കൂടി ബാക്കി നില്‍ക്കെയാണ് പ്രതിയുടെ ജാമ്യത്തിനായുള്ള നീക്കമാരംഭിച്ചത്. നേരത്തെ സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com