സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പുതിയ പ്രതികള്‍ കൂടി

സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയാണ് എന്‍ഐഎ പ്രതി ചേര്‍ത്തത്.
സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പുതിയ പ്രതികള്‍ കൂടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പുതിയ പ്രതികള്‍ കൂടി. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയാണ് എന്‍ഐഎ പ്രതി ചേര്‍ത്തത്. മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദു കോയമ്പത്തൂര്‍, രാജു, മുഹമ്മദ് ഷമീര്‍ എന്നിവരാണ് പ്രതികള്‍.

ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. ഇതിനിടെ 25ാം പ്രതി കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷംസുദ്ദീന്‍ കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്റെ അറിവോടെയാണെന്നാണ് എന്‍ഐഎ നിലപാട്. ഹര്‍ജി ഈ മാസം 16ലേക്ക് മാറ്റി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com