ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്
Kerala

ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്

അന്വേഷണത്തിന്‍റെ രണ്ടാംഘട്ടത്തില്‍ ശിവശങ്കറിന്‍റെ മൊഴിയെടുക്കും.

By News Desk

Published on :

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകയെന്ന് വിശ്വസിക്കപ്പെടുന്ന സ്വപ്ന സുരേഷുമായി എം ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്‍റെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം എം ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകളെല്ലാം കസ്റ്റംസ് പരിശോധിക്കും. എന്നാൽ സ്വർണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന് കസ്റ്റംസ് നിലവിൽ കരുതുന്നില്ല.

അന്വേഷണത്തിന്‍റെ രണ്ടാംഘട്ടത്തിലാകും ശിവശങ്കറിന്‍റെ മൊഴിയെടുക്കുക. സ്വപ്ന സുരേഷുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ അത്തരത്തിൽ എന്തെങ്കിലും സ്വാധീനം ശിവശങ്കറുമായി ബന്ധപ്പെട്ട് സ്വപ്ന ഉപയോഗിച്ചോ എന്നും അന്വേഷണവിധേയമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വർണം ഇടനിലക്കാരിലൂടെയാണ് മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിന് സർക്കാ‍ർ വാഹനങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന സംശയം കസ്റ്റംസിനുണ്ട്. അതിനാലാണ് സ്വപ്ന സുരേഷിനും ഈ കേസിലെ പ്രതികൾക്കും ഉള്ള സർക്കാർ ബന്ധങ്ങളെല്ലാം കസ്റ്റംസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമമായ ഒരു നിഗമനത്തിലേക്ക് കസ്റ്റംസ് എത്തിയിട്ടില്ല.

Anweshanam
www.anweshanam.com