സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി
Kerala

സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി

കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള സംഘം മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തിയാണ് ശിവശങ്കറിനെ കണ്ടത്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വീട്ടിലെത്തി. ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥര്‍ എത്തിയത് ഔദ്യോഗികബോര്‍ഡ് ഇല്ലാത്ത വാഹനത്തിലാണ്.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. ശിവശങ്കറിന് ഫ്ലാറ്റുള്ള കെട്ടിട സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവും ഫ്ലാറ്റ് വാടകക്കെടുത്തതായി സംശയം. ഫ്ലാറ്റ് ഗൂഡാലോചന കേന്ദ്രമായോയെന്നാണ് അന്വേഷിക്കുന്നത്. സർക്കാർ നടപടി വൈകിപ്പിക്കുകയാണങ്കിൽ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങകയാണ്. പ്രതികളുമായി അടുപ്പം എന്ന് ഉറപ്പിച്ചതും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഡാലോചന എന്ന സംശയം വർധിച്ചതുമാണ് കാരണം.

Anweshanam
www.anweshanam.com