സ്വര്‍ണക്കടത്ത്: പ്രതികള്‍ക്കെതിരെ കോഫെപോസ നടപടികള്‍ക്ക് തുടക്കം

കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാനാണ് നീക്കം.
സ്വര്‍ണക്കടത്ത്: പ്രതികള്‍ക്കെതിരെ കോഫെപോസ നടപടികള്‍ക്ക് തുടക്കം

തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാനാണ് നീക്കം.

സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കസ്റ്റംസ് വാദം. ഇതിനായി കോഫെപോസ ബോര്‍ഡിനു മുന്നില്‍ അപേക്ഷ ഉടന്‍ നല്‍കും. ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നല്‍കേണ്ടത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്താനും അപേക്ഷ നല്‍കും.

Related Stories

Anweshanam
www.anweshanam.com