സ്വര്‍ണക്കടത്ത് കേസ്; ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നുവെന്ന് ചെന്നിത്തല

തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നത്.
സ്വര്‍ണക്കടത്ത് കേസ്;  ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്‍റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com