ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്: സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പേര് അന്വേഷണഏജന്‍സികളോട് വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ്
ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്: സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍.

സ്വപ്‌നയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്‌നയ്ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. സ്വപ്‌നയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് അപേക്ഷ നല്‍കിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു തോന്നിക്കുന്ന ചിലര്‍ കാണാന്‍ വന്നതായി സ്വപ്‌ന അപേക്ഷയില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പേര് അന്വേഷണഏജന്‍സികളോട് വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു.തന്നെ ജയിലിനുള്ളില്‍ വെച്ചും തന്റെ കുടുംബാംഗങ്ങളെ പുറത്ത് വെച്ചും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് പറഞ്ഞു.



Related Stories

Anweshanam അന്വേഷണം
www.anweshanam.com