കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

81 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
 കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.

കാസര്‍കോട് സ്വദേശികളായ മജീദ്, ഫൈസല്‍, ആരിഫ്, അബ്ബാസ് അറാഫത്ത് , മലപ്പുറം സ്വദേശി അനൂപ് എന്നിവരില്‍ നിന്നാണ് ഒന്നരക്കിലോയിലേറെ സ്വർണ്ണം പിടികൂടിയത്. ഇവര്‍ വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.

Related Stories

Anweshanam
www.anweshanam.com