കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

അനധികൃതമായി കടത്താന്‍ ശ്രമിച്ച 1492 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1492 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം 1.13 കോടിരൂപയുടെ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ നിന്നും പിടിച്ചിരുന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com