
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നാലര കിലോ സ്വര്‍ണം അനധികൃതമായി കടത്താന്‍ ശ്രമിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നു വന്ന നാല് പേരും ദുബൈയില്‍ നിന്നും വന്ന ഒരാളുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍കോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.